Top News
Kerala news

മട്ടന്നൂർ 19ആം മൈലിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കണ്ണൂർ മട്ടന്നൂരിലെ 19ആം മൈലില്‍ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് വാഹനാപകടം. അപടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു