തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കാട്ടാക്കട വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, ഇവരുടെ മൂന്ന് വയസ്സുള്ള മകൾ ധ്വനി ശങ്കർ എന്നിവരെയാണ് കാണാതായത്.
മൂന്ന് ദിവസമായി ഇവരെക്കുറിച്ച് വിവരമില്ലെന്നാണ് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കാട്ടാക്കട പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണ്.


