Top News
പ്രകാശ് രാജ് കോടതി വാർത്ത

പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: ഒരേസമയം ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ, നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്. ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

പല സംസ്ഥാനങ്ങളിലായി വോട്ടർ കാർഡുകൾ ഉണ്ടെന്ന ആരോപണത്തിൽ ദിലീപ് കുമാർ എന്ന വ്യക്തിയാണ് പരാതി നൽകിയത്. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ വോട്ടർ ഐഡി ഉണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

നേരത്തെ, കേസിൽ ഹാജരാകാൻ കോടതി രണ്ടുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതി നിർദ്ദേശം നടൻ അവഗണിച്ചുവെന്ന് വിലയിരുത്തിയാണ് ബെഞ്ച് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. വ്യാജ ആരോപണങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *