Top News
bribe from lawyer; vigilance trap

വക്കീലിൽ നിന്ന് ₹10,000 കൈക്കൂലി വാങ്ങി; നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ.

സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.

സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാൾ പണം കൈപ്പറ്റിയതെന്നാണ് വിവരം.

ഒരു കേസിന്റെ ആവശ്യത്തിനായി വക്കീലിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് നടപടി ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

10,000 രൂപയാണ് ബിജു കൈപ്പറ്റിയതെന്നാണ് റിപ്പോർട്ട്.

കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *