Malayalam Latest News
Browsing Category

KERALA NEWS TODAY

അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും ; മന്ത്രി പിഎ മുഹമ്മദ് റിയാസ്

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ

ഗംഗാവാലി പുഴയിൽ ലോറിയുടേതെന്ന് കരുതുന്ന പുതിയ സി​ഗ്നൽ

അർജുനെ കണ്ടെത്താനുള്ള തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സി​​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സി​ഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ​ഗം​ഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക്

പത്തനംതിട്ടയിൽ കാറിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചത് ഭാര്യയും

കോഴിക്കോട് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; യുവതിക്കായി അന്വേഷണം

കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി യുവാവിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ചെലവൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മെയ് മാസത്തിലാണ്

ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി മുങ്ങി ; ധന്യക്കായി ലൂക്ക് ഔട്ട് നോട്ടീസ്

തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത് കൊല്ലം സ്വദേശി ധന്യാ മോഹനാണ്. 18 വർഷം സ്ഥാപനത്തിൽ

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400

ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തം ; രക്ഷാദൗത്യം നീളും

ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതിനാൽ അർജുനായുള്ള രക്ഷാദൗത്യം നീളും. അടിയൊഴുക്ക് രണ്ട് നോട്സിൽ എത്തിയാൽ മാത്രമേ പുഴയിൽ ഡൈവിങ് സാധ്യമാകുകയുള്ളൂ. അടിയൊഴുക്ക് കുറയണമെങ്കിൽ ശക്തമായ മഴ മാറിനിക്കണം. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല.

ആമയിഴ‌ഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം ; കര്‍ശന പരിശോധന തുടരുന്നുവെന്ന് നഗരസഭ

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകി. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടില്‍ മാലിന്യം

നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ; ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്

കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രപതി

എസ്ഐയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം ; മോഷ്ടാവ് അറസ്റ്റിൽ

എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍(27)ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. ജൂലൈ 19ന്