Top News
27 year old school teacher dies during treatment in kollam

ഫോണിലെ ചാറ്റിനെച്ചൊല്ലി തർക്കം; 27കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊല്ലം കടയ്ക്കലിൽ ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

ഫോണിലെ ചാറ്റുമായി ബന്ധപ്പെട്ട് ഭർത്താവ് സമീർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്കൂളിൽനിന്ന് വീട്ടിലെത്തിയ നിഷ്ന ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കുരുക്കഴിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ എന്നിവർ മക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked *