Top News
Kerala news

ഇടിമിന്നൽ മഴക്ക് സാധ്യത ; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു