Top News
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച അപകടസ്ഥലം.

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടായിരിക്കുകയാണ്.

പാറശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന വെള്ളറട ഡിപ്പോയിലെ ബസ്സും, തമിഴ്നാട് ഭാഗത്തുനിന്ന് കാരക്കോണം ഭാഗത്തേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസ്സിലെ യാത്രക്കാരായ ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി എത്തിച്ചു.

ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസകരമായ കാര്യമാണ്. സംഭവസ്ഥലത്ത് പോലീസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *