Top News
Kerala news

പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ ബസ് ഇടിച്ചു; മകന് ദാരുണാന്ത്യം

ആലപ്പുഴ തുറവൂരില്‍ അച്ഛനും മകനും യാത്ര ചെയ്തിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മകന് ദാരുണാന്ത്യം. വയലാര്‍ 12-ാം വാര്‍ഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍(12) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ പത്മാക്ഷികവലയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിഷാദും മകന്‍ ശബരീശന്‍ അയ്യനും സഹോദരന്‍ ഗൗരീശ നാഥനും കൂടി വയലാറില്‍ നിന്ന് തുറവൂരിലേക്ക് പോകുതിനിടെയാണ് സ്വകാര്യ ബസ് ബൈക്കിന്റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വഴിയില്‍ തെറിച്ചുവീണ് ബസിന് അടിയിലാവുകയായിരുന്നു ശബരീശന്‍. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ശബരീശന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിസാര പുരുക്കുകളോടെ നിഷാദും ഗൗരീശ നാഥനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *