Top News
Kollam News

കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം 55 കാരനായ രാധാകൃഷ്ണപിള്ളയാണ് മരിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, അതോ മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോയെന്നതിൽ വ്യക്‌തതയില്ല. ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *