Top News
₹10 note row delays treatment at Kerala hospital

വെറും 10 രൂപയുടെ പേരിൽ ചികിത്സ വൈകിയെന്ന് പരാതി: കോതമംഗലം താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പത്ത് രൂപയുടെ ചീട്ട് എടുക്കാൻ ആവശ്യമായ തുക നോട്ടായി നൽകാത്തതിനെ തുടർന്ന് ഹൃദ്രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി കരീം എ.കെ.യ്ക്കാണ് ദുരനുഭവമുണ്ടായത്

യാത്രാമധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കരീമിനോട് ചീട്ടെടുക്കാൻ പത്ത് രൂപ നോട്ടായി നൽകണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടതായാണ് പരാതി. ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കാനാകില്ലെന്നും പണം നോട്ടായി നൽകിയില്ലെങ്കിൽ ചീട്ട് നൽകാനാകില്ലെന്നും ജീവനക്കാരി നിലപാടെടുത്തതോടെ ചികിത്സ വൈകിയെന്നാണ് ആരോപണം.

പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തിയ രോഗിക്ക് ഏകദേശം 45 മിനിറ്റോളം ചികിത്സ ലഭിച്ചില്ലെന്നും ചികിത്സ അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഡോക്ടർ പരിശോധിച്ചപ്പോഴേക്കും രോഗിയുടെ നില മോശമായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.

സംഭവത്തിൽ രോഗിക്കെതിരെ ജീവനക്കാരി പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. അടിയന്തര ചികിത്സ തേടിയെത്തിയ രോഗിക്ക് പത്ത് രൂപയുടെ പേരിൽ ചികിത്സ വൈകിയെന്ന ആരോപണം ആശുപത്രിയുടെ പ്രവർത്തനരീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *