Top News
Murder Attempt Alleged

വടകര ലഹരിക്കേസ്: കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് ജെനീഷിന്റെ മൊഴി

വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയെ കുത്തിപ്പരിക്കേൽപ്പിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയായിരുന്നുവെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ജെനീഷിന്റെ മൊഴി. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ കീർത്തന അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് ജെനീഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

കീർത്തന എംഡിഎംഎ കേസിൽ പ്രതിയായതും ആക്രമണത്തിന് കാരണമായതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും ജെനീഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷും കീർത്തനയും ലിവിങ് റിലേഷനിലായിരുന്നു.

ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു സംഭവം. കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സെപ്റ്റംബർ അഞ്ചിനാണ് കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മുൻ ക്രിമിനൽ കേസുകളില്ലെന്നത് പരിഗണിച്ചായിരുന്നു ജാമ്യം. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *