മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങൾക്ക് സേവനം ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എല്ലാ എംവിഡി ഓഫീസുകളും പ്രവർത്തന സജ്ജമായിരിക്കണമെന്നാണ് നിർദേശം. ഈ സമയത്ത് ഓഫീസ് ഫോണുകളും നിർബന്ധമായും പ്രവർത്തിക്കണം.
ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാത്ത ജീവനക്കാർക്കും ഓഫീസുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
ഓഫീസുകൾ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതികളെ തുടർന്നാണ് പുതിയ നിർദേശം.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ.
പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും എംവിഡി സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം ഇനി കർശനമായി നടപ്പാക്കാനാണ് തീരുമാനം.


