Top News
Kerala news

വീണ്ടും റെക്കോർഡ് തിരുത്തി സംസ്ഥാനത്തെ സ്വർണവില

രാവിലെ പുത്തൻ റെക്കോർഡിട്ടതിന് പിന്നാലെ ഉച്ചക്ക് ശേഷം സ്വര്‍ണവില വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 90,320 രൂപയിരുന്നു വില. ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വര്‍ധിച്ച് 90880 രൂപയിലെത്തിയത്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

സാധാരണക്കാരന് വലിയ തിരിച്ചടി നൽകിക്കൊണ്ടാണ് സ്വർണവില അനുദിനം കുതിച്ചുയരുന്നത്. ഇനി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ സ്വർണവില ഒരു ലക്ഷം കടക്കും. നിലവിൽ പണിക്കൂലി, ജിഎസ്ടി തുടങ്ങിവയവ ഉൾപ്പടെ നൽകുമ്പോൾ ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില നൽകേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *