Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

അധികം വൈകാതെ പുടിൻ ഇന്ത്യ സന്ദർശിക്കും ; റഷ്യ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിച്ചേക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിൽ

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീടൊരുങ്ങുന്നു ; വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി

അധിക ബാധ്യത ; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

ഏപ്രിൽ മാസവും സർചാർജ് പിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്ഇബി. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനെ തുടർന്നാണ് അടുത്തമാസം സർചാർജ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സർചാർജ്

വേനൽ കടുക്കുന്നു ; സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി കേന്ദ്രസർക്കാർ

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ. ചൂട് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലാ തലത്തിൽ നടപടിയെടുക്കണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിർദേശം. കുടിവെള്ളം,

17കാരിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി പൊലീസ്

17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി പൊലീസ്. തിരുവല്ല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം മണിമല സ്വദേശി കാളിദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫരീദാബാദിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്

പുലിയുടെ ആക്രമണം ; ഊട്ടിയിൽ യുവാവിന് ദാരുണാന്ത്യം

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. 38കാരനായ എദർ കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടിലേക്ക് പോയ എദർ കുട്ടനെ പുലി ആക്രമിക്കുകയായിരുന്നു. കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചിരുന്ന ഇദ്ദേഹം

ആശമാർക്ക് പിന്തുണയുമായി കണ്ണൂർ കോർപ്പറേഷൻ ; അധിക ഇന്‍സെന്റീവ് നൽകും

സെക്രട്ടറിയേറ്റിന് മുന്നിൽ തങ്ങളുടെ ആവശ്യങ്ങളുമായി ആശാ വർക്കർമാരുടെ സമരം തുടരുന്നതിനിടെ അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് കണ്ണൂർ കോർപ്പറേഷൻ. ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ് ഭരിക്കുന്ന

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പോക്‌സോ കേസില്‍ സിനിമാ താരം കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അന്വേഷണ ഘട്ടത്തിലായതിനാല്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് സുപ്രിംകോടതി

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് പ്രമേയം പാസാക്കി. പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കിയതിന് പിന്നാലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നന്ദി അറിയിച്ചു. 'വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണ്.

റെക്കോർഡുകളിലേക്ക് കുതിക്കുകയാണ് സ്വർണവില ; ഇന്നും വർധന

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,880 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 20ന്