Top News
oga Training Programme for Senior Citizens Launched

വയോജനങ്ങൾക്ക് യോഗ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങൾക്കായുള്ള യോഗ പരിശീലന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കലയപുരം ആശ്രയയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു നിർവഹിച്ചു.

ജീവിതശൈലീ രോഗങ്ങൾ വ്യാപകമാകുന്ന കാലഘട്ടത്തിൽ യോഗ ദിനചര്യയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് എസ്. ആർ. അരുൺ ബാബു പറഞ്ഞു. ശാരീരികവും മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിന് യോഗ ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുലക്ഷ്മി കെ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് സ്വാഗതം പറഞ്ഞു.

മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി. സരസ്വതി, ആശ്രയ ഡയറക്ടർ കലയപുരം ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രസന്നകുമാർ, മിനി വേലപ്പൻ, സാലിക്കുട്ടി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. രാജേഷ്, ജി. പ്രദീപ്, ബിജി നാസർ, ലാലി ബിജു, ജി. ശോഭ, സി.ഡി.പി.ഒ എം. മറിയം എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 30 കേന്ദ്രങ്ങളിലായാണ് യോഗ പരിശീലനം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *