Top News
Intertaional news

മധ്യ ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 52 മരണം

മധ്യ ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. പ്രകൃതി ദുരന്തത്തില്‍ 52 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 13ഓളം പേരെ കാണാതായി. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറും ട്രക്കും കണ്ടെയ്‌നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി. സെബു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നാല് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റാഫേലിറ്റോ അലജാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിയറ്റ്‌നാമില്‍ കനത്ത മഴയാണ്.

Leave a Comment

Your email address will not be published. Required fields are marked *