Top News
Kerala news

കൊല്ലത്ത് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ കയറി മധ്യവയസ്‌കൻ മരിച്ചു

കൊല്ലം ചവറയില്‍ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിച്ച്‌ കയറി മധ്യവയസ്ക്കൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. ചവറ പാലത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ പ്രകാശ് മരണപ്പെട്ടിരുന്നു. ബാരിക്കേഡില്‍ തലയിടിച്ച്‌ ഉണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം.

മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സ്ഥലം പ്രധാന അപകട കേന്ദ്രമാണ്. ഒരു മാസത്തെ ഇടവേളയില്‍ മൂന്ന് പേർക്കാണ് ഇതേ സ്ഥലത്ത് ജീവൻ നഷ്ടമായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ പ്രകാശിനെ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുൻപ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ചവറ പൊലീസ് കേസെടുത്തു. ഉറങ്ങി പോയതോ, നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകട കാരണമെന്നാണ് നിഗമനം. നിർമാണം നടക്കുന്ന ഇവിടെ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലെന്ന പരാതിയുമുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു