Top News
Kerala news

കോഴിക്കോട് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഫറോക്കിലേക്ക് പോകുന്ന ദല്ലാഹ് ബസ് ആണ് ഇടിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗതാഗത തടസ്സം ഉണ്ടായപ്പോള്‍ ബസ് റൂട്ട് മാറി കയറുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു