Top News
pulimurugan cinematographer shaji kumar bids farewell

മാസ് സിനിമകളുടെ ദൃശ്യവിസ്മയത്തിന് പിന്നിലെ ക്യാമറ കണ്ണുകൾ നിലച്ചു: ഷാജി കുമാർ ഓർമ്മയായി

3 titles

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ, മലയാള സിനിമയിലെ മാസ് ആക്ഷൻ ചിത്രങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും ഷാജി കുമാർ പ്രവർത്തിച്ചിട്ടുണ്ട്.

വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘പുലിമുരുകൻ’ ഷാജി കുമാറിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു.

ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചു. റിലീസിനൊരുങ്ങുന്ന ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ ക്യാമറാ മികവിൽ ഒരുങ്ങിയവയാണ്.

ചെറുതും വലുതുമായ സിനിമകളെ ഒരുപോലെ സമീപിച്ചിരുന്ന ഷാജി കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ടുമണിയോടെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *