Top News
severe cyclone alert in andhra pradesh; kerala safe

അർണബ് ഇന്ന് കരതൊടും: 89,000 പേരെ ഒഴിപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ബാപറ്റ്‌ല–വിശാഖപട്ടണം തീരമേഖലയിലാണ് ചുഴലിക്കാറ്റ് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 140 കിലോമീറ്റർ വരെ ശക്തി പ്രാപിച്ചേക്കാം.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ആന്ധ്രയിലെ കാക്കിനട മേഖലയിൽ 89,000 പേരെ ഒഴിപ്പിച്ചതായും ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചതായും പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,400-ലധികം ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി റെയിൽവേ 53 സർവീസുകൾ റദ്ദാക്കിയതായും വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. ഒഡീഷയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായും പറയുന്നു.

ബംഗാളി ഭാഷയിൽ ‘അർണബ്’ എന്ന വാക്കിന് സമുദ്രം എന്നാണ് അർത്ഥം. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പട്ടികയിൽ ഈ പേര് നിർദേശിച്ചത് ബംഗ്ലാദേശാണ്… അർണബ് ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിവരം .കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് തീവ്രത കുറഞ്ഞതായും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും വിവരം ഉണ്ട്.

ഒക്ടോബർ ഒന്നുമുതൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന ദിവസംവരെ കേരളത്തിൽ ലഭിക്കേണ്ടിയിരുന്ന 271 മില്ലിമീറ്റർ മഴയിൽ 267.7 മില്ലിമീറ്റർ ലഭിച്ചതായാണ് കണക്ക്. സംസ്ഥാനതലത്തിൽ മഴയുടെ കുറവ് ഏകദേശം ഒരു ശതമാനമാണ്. കാസർകോട് ജില്ലയിൽ 34 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരം, വയനാട്, പാലക്കാട് ജില്ലകളിൽ യഥാക്രമം 28, 40, 25 ശതമാനം അധികമഴ ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *