കർണാടകയിലെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.
കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയാസും ഒപ്പമുണ്ടായിരുന്ന യുവതിയുമാണ് മരിച്ചത്.
ഇവർക്കൊപ്പം യാത്ര ചെയ്ത കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലിക്ക് അപകടത്തിൽ പരിക്കേറ്റു.
ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ ജീപ്പ് മണൽ കയറ്റിവന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
മണൽ ലോറിയെ പിന്തുടർന്നെത്തിയ ആർടിഒ ഉദ്യോഗസ്ഥർ റോഡിൽ തടഞ്ഞുനിർത്തിയിരുന്നു.
ലോറി അപ്രതീക്ഷിതമായി നിർത്തിയതോടെ പിന്നാലെ എത്തിയ ഥാർ നിയന്ത്രിക്കാനാകാതെ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മണ്ഡ്യ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.


