Top News
son discovers parents' bodies in shocking incident at kizhuppillikkara

തൃശൂരിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ

കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ താമസിക്കുന്ന സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.

വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ടായിരുന്നതായും അടുക്കളയിൽ രക്തം തളംകെട്ടിക്കിടന്നിരുന്നതായും വിവരമുണ്ട്.

ജോലി സംബന്ധമായി പുറത്തുപോയിരുന്ന മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ ആദ്യം കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.

എന്നാൽ സംഭവത്തിന്റെ കൃത്യമായ സാഹചര്യവും മരണകാരണവും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. S

തൃശൂരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നയാളാണ് സന്തോഷ്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു