Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു.76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് . എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.