Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ ഒരു മരണം

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. അതേസമയം കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ഉയർന്ന ഉയരത്തിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിൽ ഉണ്ടായ മഞ്ഞിടിചിലിൽ അകപ്പെട്ട 55 തൊഴിലാളികളിൽ 14 പേരെ കൂടി രക്ഷപ്പെടുത്തി. ഇതിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ജോഷി മഠിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. 33 തൊഴിലാളികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.