Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

NATIONAL NEWS

മണിക്കൂറുകളോളം ഗെയിം കളി ; എതിര്‍ത്ത മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി 21കാരന്‍

ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്ത മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ജഗത് സിങ് പൂരിലാണ് സംഭവം. തിങ്കളാഴച പുലര്‍ച്ചെയാണ് 21കാരനായ സുര്‍ജ്യകാന്ത് ക്രൂരമായി മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. 65കാരനായ പ്രശാന്ത് സേതി, ഭാര്യ

മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മഹാരാഷ്ട്രയില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ

യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ

യൂട്യൂബർ രൺവീർ അലാബാദിയക്ക് ഷോ പുനരാരംഭിക്കാൻ ഉപാധികളോടെ അനുമതി

‘ഇന്ത്യാസ് ​ഗോട്ട് ലാറ്റന്റ് ഷോ’യ്ക്കിടയിലെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് ആശ്വാസം. ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. പോഡ്‌കാസ്റ്റ് ഷോകൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും കാണാൻ

പ്രസവവാർഡുകളിൽ നിന്നും നവജാതശിശുക്കളെ തട്ടിയെടുത്ത് വിൽക്കുന്ന സംഘം പിടിയിൽ

ആന്ധ്രാപ്രദേശിൽ നവജാതശിശുക്കളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്ന സംഘം പിടിയിൽ. ലക്ഷങ്ങൾ വാങ്ങിയാണ് നവജാതശിശുക്കളെ പ്രതികൾ ആവശ്യക്കാർക്ക് കൈമാറുന്നത്. തട്ടിപ്പു സംഘത്തെ നയിച്ച ബാഗലം സരോജിനി ഉൾപ്പടെ അഞ്ചു സ്ത്രീകളാണ്

രാജ്യത്ത് വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

രാജ്യത്ത് ഒരോ 42 മിനിറ്റിലും ഒരു വിദ്യാർത്ഥി ജീവനൊടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തത് 18 വയസില്‍ താഴെയുള്ള 391

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ ഒരു മരണം

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. അതേസമയം കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന്

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 രൂപ ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ; 14 പേരെ കൂടി രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ബദരീനാഥിലെ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 14 പേരെ കൂടി

ക്രിപ്റ്റോ കറൻസി തട്ടിപ്പ് ; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുതുച്ചേരി പൊലീസിന്റേതാണ് നീക്കം. വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ്‌ പൊലീസ്