Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായി കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ മൂന്ന് നാൾ കാൽപ്പാത്തിയിലെ അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ

മുൻ മന്ത്രി എംടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എംടി പത്മ. 1991ൽ കരുണാകരൻ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ; ഏഴ് പേർ പിടിയിൽ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. 57 കിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും അധികൃതർ പിടികൂടിയത്. കളമശ്ശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. എറണാകുളം, അങ്കമാലി,

ഝാർഖണ്ഡിലെ ഇഡി റെയ്ഡിൽ വ്യാജ ആധാർ കാർഡുകളും പാസ്പോർട്ടുകളും പിടികൂടി

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുന്ന ഝാർഖണ്ഡിൽ ഇന്ന് നടന്ന ഇഡി റെയ്‌ഡിൽ വ്യാജ പാസ്പോർട്ടുകളും ആധാർ കാർഡുകളും പിടികൂടി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്

മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ച് യുപി സർക്കാർ

2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ച് യുപി സർക്കാർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദ​ഗ്ധർ, 700 ബോട്ടുകൾ എന്നിവ 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ചടങ്ങുകളിൽ തീർഥാടകരുടെയും സന്യാസിമാരുടെയും സുരക്ഷ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20ന് ആരംഭിക്കും

55ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽ നിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കഴിഞ്ഞ നവംബർ മൂന്നാം തീയതി ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ 45കാരി ആബിദയാണ് മരിച്ചത്.