Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍

കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെഎസ്‌യു പഠിപ്പുമുടക്ക്

കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ

പണം ഇരട്ടിപ്പിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം എടക്കര സ്വദേശി ടിഎം ആസിഫ് (46) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഞായറാഴ്ചയാണ് പ്രതിയെ പിടകൂടിയത്. ഓൺലൈൻ ബിസിനസ് മണി

ഡെറാഡൂണിൽ കാർ ട്രക്കിലേക്ക് ഇടിച്ചു കയറി ആറ് പേർ മരിച്ചു

അമിത വേ​ഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ​ഗുനീത് സിംഗ്(19), കാമാക്ഷി സിം​ഗൽ (20), നവ്യാ ​ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ

പൊലീസ് ഉദ്യോഗസ്ഥർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,360 രൂപയായി കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതൽ മൂന്ന് നാൾ കാൽപ്പാത്തിയിലെ അ​ഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ

മുൻ മന്ത്രി എംടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എംടി പത്മ. 1991ൽ കരുണാകരൻ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ; ഏഴ് പേർ പിടിയിൽ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. 57 കിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും അധികൃതർ പിടികൂടിയത്. കളമശ്ശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. എറണാകുളം, അങ്കമാലി,