Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വയനാട്ടിൽ നവംബർ 19ന് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

കേന്ദ്ര അവഗണനക്കെതിരെ നവംബർ 19ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും. നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും

സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്ച അടച്ചിട്ട് പ്രതിഷേധിക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ

കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ ലഭിക്കാതെ യുവാവ് അബോധാവസ്ഥലായെന്ന് പരാതി. അപകടത്തിൽ കാലൊടിഞ്ഞ വളയം സ്വദേശി അശ്വിനാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും മെഡിക്കൽ കോളജിൽ നിന്നും ചികിത്സ ലഭിക്കാതിരുന്നത്. അബോധാവസ്ഥയിലായ യുവാവിനെ

തൃശൂരില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി

തൃശൂര്‍ എരുമപ്പെട്ടിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. തോന്നല്ലൂര്‍ സ്വദേശിയായ 16കാരന്‍ അനന്തനെയാണ് കാണാതായത്. മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകനാണ് അനന്തൻ. വരവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍

കൊല്ലത്ത് സ്കൂൾ കിണറിൽ വീണ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം

കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടിയുപിഎസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം

ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുക. ഇപി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന

തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വർധന

മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താൻ അനുമതി

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി നൽകി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കിയിരിക്കുകയാണ്. സ്ഥാപനങ്ങള്‍ക്കുള്ള തുക ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. വീടുകളിലെ മാലിന്യ

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനും നിയന്ത്രണം

ഡൽഹിയിൽ നിലവിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ഇതേ തുടർന്ന് ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി