Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

യൂട്യൂബർ രൺവീർ അലാബാദിയക്ക് ഷോ പുനരാരംഭിക്കാൻ ഉപാധികളോടെ അനുമതി

‘ഇന്ത്യാസ് ​ഗോട്ട് ലാറ്റന്റ് ഷോ’യ്ക്കിടയിലെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് ആശ്വാസം. ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. പോഡ്‌കാസ്റ്റ് ഷോകൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും കാണാൻ കഴിയുന്ന തരത്തിൽ ആകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കുമെന്ന് രൺവീർ അല്ലാബാദിയ ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി. തനിക്ക് ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്ന അല്ലാബാദിയയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. 280 ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തന്റെ ഷോ ആണെന്നും അല്ലാബാദിയ അപേക്ഷയിൽ പറയുന്നു. കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ​ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ചാണ് അല്ലാബാദിയ അശ്ലീല പരാമർശം നടത്തിയത്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് ഇയാൾ.

Leave A Reply

Your email address will not be published.