Top News

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം

പ്രതിഷേധങ്ങളെ വകവെയ്ക്കാതെ നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. നിയമസഭ എംഎൽഎ ഹോസ്റ്റലിന് പിൻവശത്ത് വെച്ചാണ് രാഹുലിനെ തടഞ്ഞത്. എംഎൽഎ സ്ഥാനം രാഹുൽ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വാഹനം തടഞ്ഞ പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. രാഷ്ട്രീയ ആകാംഷകൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.

Leave a Comment

Your email address will not be published. Required fields are marked *