Top News
Kerala news

രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് രമേശ് ചെന്നിത്തല

ബി​ഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ്. മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. കഴിഞ്ഞ 45 വർഷമായി ഇടത് ഭരണം തിരുവനന്തപുരം കോർപ്പറേഷനെ മുടിച്ചു. അഴിമതി കൊള്ളയുമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത്. പരാജയപ്പെടുന്നതിന് മുൻപ് മേയർ കോഴിക്കോടേക്ക് പോയത് നന്നായി. ഇനി കോഴിക്കോട് സ്ഥിരതാമസം ആക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *