Top News
Kerala news

പരാതിക്കാരിക്കെതിരെ ഡിജിറ്റൽ രേഖയുമായി രാഹുൽ; ഒമ്പത് ഫയലുകൾ കോടതിക്ക് കൈമാറി

ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റൽ രേഖകൾ കൈമാറി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. മുദ്രവെച്ച കവറിലാണ് ജില്ലാ കോടതിക്ക് ഡിജിറ്റൽ രേഖകൾ കൈമാറിയത്. അഭിഭാഷകൻ വഴിയാണ് 9 ഫയലുകൾ അടങ്ങുന്ന കവർ കോടതിക്ക് കൈമാറിയത്. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായക നീക്കം. യുവതി ഗർഭച്ഛിദ്രം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇതിലുണ്ടെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *