ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട് നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചനയുണ്ട്. പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000 രൂപ എന്നിവയാണ് നിരക്ക്. നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് ഈടാക്കാൻ ആകില്ല. ബിസിനസ്സ് ക്ലാസ്സ്, ഉഡാൻ സർവീസുകൾക്ക് പരിധി ബാധകമല്ല.


