Top News
Kerala news

നഗരസഭാ ജയത്തിൽ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി – എൻഡിഎക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി പറഞ്ഞു.
“സംസ്ഥാനത്തിൻ്റെ വികസന ലക്ഷ്യങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിൻ്റെ വളർച്ചയ്ക്കും, ജനങ്ങൾക്ക് ‘ഈസ് ഓഫ് ലിവിംഗ്’ (ജീവിത സൗകര്യം) വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ. സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളത്തിന് മടുത്തു. നല്ല ഭരണം ഉറപ്പാക്കാനും, എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിതകേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷൻ എൻഡിഎ മാത്രമാണെന്ന് അവർ കാണുന്നു”- പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *