Top News
Kerala news

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം; അപകടം സൗദിയിൽ

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല. 15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Comment

Your email address will not be published. Required fields are marked *