കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ കടലിൽ വെച്ച് അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം. അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റു. തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ തൊഴിലാളികൾ ചികിത്സയിൽ തുടരുകയാണ്.


