സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെയും ഈ ഏഴ് ജില്ലകളില്‍ തന്നെയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ കാറ്റ് ശക്തമായ സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപത്തായി ചക്രവാത ചുഴിയും നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനവും മഴ പെയ്യാന്‍ കാരണമാകും. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


