Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )
Browsing Category

KERALA NEWS TODAY

കോതമംഗലത്ത് ആറ് വയസുകാരിയുടെ മരണം കൊലപാതകം ; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ നിഷയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെല്ലിക്കുഴി

സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ചയോടെ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ

പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു

പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽ വീണു. തുടർന്ന് ഫയർഫോഴ്സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം ഉണ്ടായത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല. വെള്ളം എടുക്കാൻ പോകവെയായിരുന്നു കാൽ വഴുതി

ബലാത്സംഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

മുൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോൺസണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ ഗർഭിണി ആക്കിയെന്നും

ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാത്ത സ്വർണം ഇനി എസ്ബിഐയിലേക്ക്

കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ അടക്കം നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വർണം ഏറ്റെടുക്കാനൊരുങ്ങി എസ്ബിഐ. ശബരിമലയുൾപ്പെടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണമായിരിക്കും ജനുവരി പകുതിയോടെ നിക്ഷേപ പദ്ധതിയിൽ എസ്ബിഐക്ക് കെെമാറുക.

മാരാമണ്‍ കണ്‍വെന്‍ഷൻ ; പ്രാസംഗികനായി വിഡി സതീശന് ക്ഷണം

പ്രതിപക്ഷ നേതാവ് വിഡി സതീശന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രാസംഗികനായി ക്ഷണം. ഫെബ്രുവരി 15ആം തീയതി നടക്കുന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കാനാണ് വിഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്. 130 വര്‍ഷം

പെൻഷൻ തട്ടിപ്പ് ; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18% പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. വിവിധ

ഇന്ന് ഐഎഫ്എഫ്കെയുടെ ഏഴാം ദിനം

കേരള ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം. മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. നിശാഗന്ധിയിൽ

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻകെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ്

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സ്വന്തമാക്കി കെ ജയകുമാർ

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 'പിങ്ഗളകേശിനി' എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. കവി,