Top News
National news

ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റുപരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *