Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി അപകടം ; ആളപായമില്ല

തമിഴ്നാട്ടില്‍ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. അസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ്

ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണ സംഭവം ; മരിച്ചവരുടെ എണ്ണം 9 ആയി

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു വീണത്. ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ്

എലിപ്പനി ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ഒരു മരണം

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരിത. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി തന്നെ റദ്ദ് ചെയ്തു. കേസിലെ പ്രതിയായിരുന്ന രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി

പാലക്കാട് സിപിഐഎം ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു

പാലക്കാട്‌ സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട്‌ ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു. താൻ

ഷൂസിനുള്ളിലെ പാമ്പിന്റെ കടിയേറ്റ് മധ്യവയസ്‌കൻ ചികിത്സയിൽ

ഷൂസിനുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ 48കാരന്‍ ആശുപത്രിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് പാമ്പിന്റെ കടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ്

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുത്തു

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. അനധികൃത ഖനന കേസില്‍ സിബിഐ ആണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന

മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍