Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പിപി ദിവ്യക്കെതിരായ പാർട്ടി നടപടി ഉടനുണ്ടാകില്ല

പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം

ജോലി ചെയ്യാൻ പുറത്തിറക്കിയ പ്രതി ജയിലിൽ നിന്ന് കടന്നുകളഞ്ഞു

ഇടുക്കി പീരുമേട് സബ് ജയിലിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. കുമളി ആനവിലാസം കന്നിക്കൽ സ്വദേശി കാരക്കാട്ടിൽ സജൻ ആണ് രക്ഷപ്പെട്ടത്. ജയിലിന് പുറത്തുള്ള ജോലികൾക്കായി പുറത്തിറക്കിയ പ്രതി ഒപ്പം ഉണ്ടായിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടിലേക്ക്

സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

തൃശൂർ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ബിജെപി പ്രവർത്തകൻ. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്. സുരേഷ് ഗോപി പാർട്ടി പ്രവർത്തകരെ

തേങ്കുറിശ്ശി ദുരഭിമാനക്കൊല ; ശിക്ഷാവിധി മറ്റന്നാൾ

നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി മറ്റന്നാൾ വിധി പറയും. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ് ; അധ്യാപകന് 12 വർഷം കഠിന തടവ് വിധിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെതിരെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. 20000 രൂപ പിഴയും വിധിച്ചു. പിഴ തുക

മലയാളി ടാക്‌സി ഡ്രൈവർ ചെന്നൈയിൽ മരിച്ച നിലയിൽ

ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടവുമായെത്തിയതിന് പിന്നാലെ കാണാതായ ടാക്സി ഡ്രൈവർ മരിച്ച നിലയിൽ. തിരുവനന്തപുരം ഒരുവാതിൽകോട്ട സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. സ്വന്തം കാറിനുള്ളിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇയാൾ

റേഷൻകാർഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടി

മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെയാണ് ഇപ്പോൾ സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇനി 16

വീടിന് പിന്നിൽ കഞ്ചാവ് ചെടി വളർത്തി ; യുവാവിനെതിരെ കേസ്

വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തിൽ 4ആം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്

ഭീഷണികൾ ഒഴിയുന്നില്ല ; ഇന്നലെ 25 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി

രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുകയാണ്. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്നലെ ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ്

വിവാഹശേഷം മൂന്നാം ദിനം 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരൻ ഒടുവിൽ പിടിയില്‍

വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് ഒടുവിൽ പിടിയിലായി. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. വര്‍ക്കല സ്വദേശിയായ