Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

500 വർങ്ങൾക്ക് ശേഷം അയോധ്യയിലെത്തിയ ശ്രീരാമനൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലി ; മോദി

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ

നീലേശ്വരം വെടിക്കെട്ട് അപകടം ; എട്ട് പേര്‍ക്കെതിരെ കേസെടുത്തു

നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്.

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ കാരണം ഷോർട് സർക്യൂട്ട്

ഒളിവിൽ തുടരുന്ന പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിൽ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക്

തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു

തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി. രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട

തൃശൂർ പൂരം കലക്കൽ ; എഡിജിപിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി

തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ കുമാറിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ആണ് ഹർജി ഫയലിൽ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ്

സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ അപകടത്തില്‍ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും അപകടത്തിൽ പരിക്കേറ്റു.