Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കേരളത്തിൽ വീണ്ടും അതിശക്ത മഴ എത്തുന്നു

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,

വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിച്ച ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനടുത്ത് കാവേരി നദിയിൽ റോക്കറ്റ് ലോഞ്ചർ

തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദിയുടെ തീരത്ത് ക്ഷേത്രത്തിനടുത്തായി ഒരു റോക്കറ്റ് ലോഞ്ചർ അടിഞ്ഞു. പൊലീസ് ഇത് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്.

ഒഡീഷയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് മരണം

ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒഡീഷയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത് എന്നാണ് വിവരം. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതായും

ദീപാവലിക്കും റെക്കോർഡ് തകർത്ത് മുന്നേറുകയാണ് സ്വർണവില

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് പ്രതിദിനം കുതിച്ചുയരുന്ന സ്വർണ വില. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 7455 രൂപയാണ് ഒരു ഗ്രാം

ശബരിമല സ്പോട്ട് ബുക്കിംഗ് ; അവലോകന യോഗം മറ്റന്നാൾ

ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറ്റന്നാൾ അവലോകന യോഗം ചേരും. ദർശനത്തിനായി എത്തുന്ന ഒരാൾക്ക് പോലും മടങ്ങേണ്ടി വരില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സ്പോട്ട് ബുക്കിംഗ് ഏത് രീതിയിൽ

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് കഴിഞ്ഞ ദിവസം രാത്രി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ

ഇന്ത്യ- ചൈന അതിർത്തിയിൽ പട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും

ഇന്ത്യ- ചൈന അതിർത്തിയിൽ പട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും. ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു. ഈ രണ്ട് മേഖലകളിൽ മാത്രമായിരിക്കും പട്രോളിങ് നടപടികൾ ആരംഭിക്കുക. മേഖലയിൽ കമാൻഡർ

മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂരിൽ അമ്മയും മകനും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ