ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ 23കാരിയായ പൂജയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.


