വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയലിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.


