Top News
National news

കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15നും 2.30നും ഇടയിലാണ് അപകടം നടന്നത്. നാലുപേരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഡ്രൈവര്‍ അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച, തിരുപ്പൂര്‍ ജില്ലയിലെ പെരുമനല്ലൂരിന് സമീപം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസ് ഒരു ലോറിയുടെ പിന്നില്‍ ഇടിച്ച് 37 ഓളം ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *