ടിപി ചന്ദ്രശേരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പം ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസാണെന്നും വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിന് ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകുന്നുവെന്നും വിദഗ്ധ ചികിത്സ ആവശ്യമെന്നും പറഞ്ഞായിരുന്നു ജ്യോതിബാബു കോടതിയെ സമീപിച്ചത്. അതേസമയം ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമാണെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും വടകര എംഎല്‍എയുമായ കെകെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് മനോവീര്യം കെടുത്തുന്ന സന്ദേശം നല്‍കുമെന്ന് കെ കെ രമ പറഞ്ഞിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിച്ചതായും കെകെ രമയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.


