ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ അപകടം. മൺതിട്ട ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ആനച്ചാൽ സ്വദേശി രാജീവ്, പള്ളിവാസൽ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് ഇരുവർക്കും മുകളിലേക്ക് വീഴുകയായിരുന്നു. റിസോർട്ടിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നതിന് പിന്നാലെ അടിമാലി മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് ഇവരെ പുറത്തെടുത്തത്. മണ്ണിനടിയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.


