Top News
Kerala news

‘അവളോടൊപ്പം’ ഹാഷ്ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന് ആവശ്യം

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ‘അവളോടൊപ്പം’ ഹാഷ്ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന് ആവശ്യം. സിനിമ സംവിധായകന്‍ ടി ദീപേഷ് സാംസ്‌കാരിക മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കി. ‘അതിജീവിതയെ നമ്മുടെ സിസ്റ്റവും ആക്രമിച്ചു. ബലാത്സംഗം റെക്കോര്‍ഡ് ചെയ്ത വിഷ്വലുകള്‍ സിസ്റ്റത്തിന്റെ കയ്യില്‍ നിന്നും ചോര്‍ന്ന് പോയി. അക്രമിക്കപ്പെട്ട നടിയെ ചേര്‍ത്തുവെച്ച സര്‍ക്കാരാണ് അധികാരത്തിലുള്ളത്. അതിജീവിതയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും ടി ദീപേഷ് കത്തില്‍ വ്യക്തമാക്കി.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി വ്യക്തമാക്കി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി.

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *